SignIn
Kerala Kaumudi Online
Thursday, 19 September 2024 8.35 AM IST

എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസേഷൻ എറണാകുളം ഡിവിഷൻ സമ്മേളനം

Increase Font Size Decrease Font Size Print Page
lic

ചേർത്തല:എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ(സി.ഐ.ടി.യു) എറണാകുളം ഡിവിഷൻ സമ്മേളനം 16ന് ചേർത്തലയിൽ നടക്കും. എറണാകുളം ജില്ലയിലെ എല്ലാ ശാഖകളും ആലപ്പുഴയിലെ മൂന്നു ശാഖകളും ഉൾപ്പെടുന്ന ഡിവിഷനിലെ 7000 എൽ.ഐ.സി ഏജന്റുമാരുടെ പ്രതിനിധികളായി 120 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് സ്വാഗതസംഘം ചെയർമാൻ പി.ഷാജിമോഹൻ,കൺവീനർ വി.സജിമോൻ,ബീനാ സുരേഷ്,എ.ആർ.മധു,ജി.ആർ.പിള്ള,രാധാകൃഷ്ണൻ,കെ.എം.മുരളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എൽ.ഐ.സിയുടെയും ഏജന്റുമാരുടെയും സംരക്ഷണത്തിനായുള്ള മുദ്റാവാക്യമാണ് സമ്മേളനം പ്രധാനമായും ഉയർത്തുന്നത്. ഏജന്റുമാർക്കു പെൻഷൻ, ഗ്രാ​റ്റുവി​റ്റി 25ലക്ഷമാക്കുക, മെഡിക്കൽ ക്ലൈയിം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിക്കും.
ചേർത്തലടൗൺ എൻ.എസ്.എസ് കരയോഗം ഹാളിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.ഡിവിഷൻ പ്രസിഡന്റ് കെ.വി.ടോമി അദ്ധ്യക്ഷനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.