ആലപ്പുഴ: മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ രക്ഷകർതൃ കൂട്ടായ്മയായ സേവ് ദ ഫാമിലി ജില്ലാ രക്ഷകർതൃ സംഗമം റെയ്ബാൻ ആഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. കെ.മുജീബ് അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.നജീബ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ.റിയാസ്, രേവമ്മ ഷാജി, ജോഷ്വാ ചാക്കോ, വിജയൻ ഭരണിക്കാവ്, പ്രൊഫ. പറമ്പിൽ ജയകുമാർ, നൗഷാദ്,രത്നലാൽ, സീമ, സംഗീത, പൊന്നമ്മ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.മുജീബ് (പ്രസിഡന്റ്), രേവമ്മ ഷാജി (സെക്രട്ടറി), ജോഷ്വാ ചാക്കോ (ട്രഷറർ), വിജയൻ ഭരണിക്കാവ്, നൗഷാദ് ഹരിപ്പാട് (വൈസ് പ്രസിഡന്റുമാർ), എസ്.കെ.പുറക്കാട്, സീമ കോടംതുരുത്ത് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |