SignIn
Kerala Kaumudi Online
Thursday, 19 September 2024 8.12 AM IST

മഹാരുദ്ര യജ്ഞമണ്ഡപ നിർമ്മാണം പുരോഗമിക്കുന്നു

Increase Font Size Decrease Font Size Print Page
yanja-mandapam

മാന്നാർ: കുരട്ടിക്കാട് തേവരിക്കൽ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഏഴാമത് ശ്രീമഹാരുദ്രയജ്ഞത്തിനുള്ള മണ്ഡപത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ജൂലായ് നാലിന് ആരംഭിച്ച് 10 ന് യജ്ഞം സമാപിക്കും. പരമ്പരാഗതമായ രീതിയിലാണ് മണ്ഡപത്തിന്റെ നിർമ്മാണം നടക്കുന്നത്. 10 കോൽ 2 അംഗുലം വൃത്താകൃതിയിലും 9 കോൽ 2 അംഗുലം ഉയരത്തിലും നാലു ചുറ്റും മുഖപ്പോടും കൂടിയാണ് യജ്ഞമണ്ഡപത്തിന്റെ നിർമ്മാണം. മൃത്യുഞ്ജയഹോമം, സുദർശനഹോമം, ഭഗവതിസേവ, ഉമാമഹേശ്വര പൂജ, സന്താനഗോപാലഹോമം, ബാണേശിഹോമം, ശ്രീരുദ്രഹോമം, ശ്രീരുദ്രാർച്ചന, വിദ്യാ സരസ്വതിപൂജ, ധന്വന്തരി പൂജ എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. കേരളത്തിൽ അറിയപ്പെടുന്ന പ്രഭാഷകർ പങ്കെടുക്കുന്ന വിജ്ഞാന സദസ്, ക്ഷേത്ര കലാപരിപാടികൾ എന്നിവയും നടക്കും. യജ്ഞമണ്ഡപത്തിൽ പ്രതിഷ്ഠിക്കുവാനുള്ള പരമേശ്വര വിഗ്രഹവും വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ജൂലായ് ഒന്നിന് പുലർച്ചെ തൃക്കണ്ടിയൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.