മാവേലിക്കര- നഗരസഭയി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. കൗൺസിൽയോഗത്തിനിടെ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ പൊലിസിനെ വിളിച്ചു വരുത്തിയതിൽ തങ്ങൾക്ക് പങ്കില്ലെന്ന് പറയുന്ന ചെയർമാനും സെക്രട്ടറിയും ഭരണം പിൻസീറ്റിൽ ഇരുന്ന് നിയന്ത്രിക്കുന്ന ശക്തിയെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ എച്ച്.മേഘനാഥ്, ഗോപൻ സർഗ, എസ്.രാജേഷ്, ജയശ്രീ അജയകുമാർ, ഉമയമ്മ വിജയകുമാർ, സുജാതാ ദേവി, വിജയമ്മ ഉണ്ണികൃഷ്ണൻ, സബിത അജിത്ത്, ആർ.രേഷ്മ എന്നിവരാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |