ആലപ്പുഴ: അംബേദ്കറേയും ഭരണഘടനയേയും അപമാനിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി.ശ്രീകുമാർ ആവശ്യപ്പെട്ടു. ദളിത് കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആവശ്യം ഉന്നയിച്ച് 18ന് സജി ചെറിയാന്റെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ അദ്ധ്യക്ഷത വഹിച്ചു. രവിപുരത്ത് രവീന്ദ്രൻ, ഭരണിക്കാവ് കൃഷ്ണൻ, മധു ജനാർദ്ദനൻ, കമലാ വാസു,വസന്ത ഗോപാലകൃഷ്ണൻ, പി.കെ.അച്യുതൻ, കെ.കെ.പ്രതാപൻ, ഷൈലജൻ കാട്ടിത്തറ,വി.ആർ. വിശ്വനാഥൻ,പി.ആർ. വിശ്വംഭരൻ, പി.ആർ.സുഗുണൻ, സി.പ്രസന്നകുമാരി, ആർ.ബാലൻ,സാബു അരൂക്കുറ്റി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |