ആലപ്പുഴ : സി.പി.ഐ ജില്ലാ സമ്മേളന നഗറിലേക്കുള്ള ദീപശിഖാ ജാഥ വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. ആഗസ്റ്റ് 22ന് വള്ളികുന്നം സി.കെ.കുഞ്ഞുരാമൻ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന ദീപശിഖാ പ്രയാണം സംസ്ഥാന കൗൺസിലംഗം ജോയിക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ കൗൺസിലംഗം ജി.സോഹൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കൗൺസിലംഗം എ.ഷാജഹാൻ ജാഥയ്ക്ക് നേതൃത്വം നൽകും. ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ വൈസ് ക്യാപ്ടനാകും. ജില്ലാ എക്സിക്യൂട്ടിവംഗം കെ .ചന്ദ്രനുണ്ണിത്താനാണ് ജാഥാ ഡയറക്ടർ. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ജില്ലാ എക്സിക്യൂട്ടിവംഗം കെ.ചന്ദ്രനുണ്ണിത്താൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, എൻ.രവീന്ദ്രൻ, കെ.കാർത്തികേയൻ, എ.എ.റഹിം, എൻ.ശ്രീകുമാർ, എം.മുഹമ്മദാലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |