ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ ചെറിയ പത്തിയൂർ 360-)0 നമ്പർ ശാഖയിൽ എസ് എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും 1 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ചേപ്പാട് യൂണിയൻ പ്രസിഡന്റ് സലികുമാർ ഉദ്ഘാടനം ചെയ്തു . ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ യൂണിയൻ സെക്രട്ടറി എൻ. അശോകൻ ആദരിച്ചു. പഠനോപകരണ വിതരണ ഉദ്ഘാടനം ഡയറക്ടർ ബോർഡ് അംഗം എം. കെ ശ്രീനിവാസൻ നിർവ്വഹിച്ചു. യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ, രഘുനാഥ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ശ്രീപുരം തങ്കപ്പൻ അദ്ധ്യക്ഷനായി. കാർത്തികേയൻ സ്വാഗതവും ജയദാസ് നന്ദിയും പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ ഭാസുരൻ, മധു ബാഹുലേയൻ, ചെറിയ പത്തിയൂർ ദേവസ്വം സെക്രട്ടറി സഹദേവൻ, 6242 ശാഖാ യൂണിയൻ കമ്മിറ്റി അംഗം സരസ്സൻ ചിത്തശ്ശേരിൽ, വിജയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |