ആലപ്പുഴ: സുഖമില്ലാതെ തളർന്നു കിടക്കുന്ന ചേച്ചിയുടെ ആരോഗ്യം വഷളാവാതിരിക്കാൻ സോഷ്യൽ മീഡിയ വഴി ജില്ലാ കളക്ടറോട് സഹായം അഭ്യർത്ഥിച്ച ഓമനപ്പുഴ സെന്റ് ആന്റണീസ് എൽ.പി സ്കൂളിലെ ഒന്നാം ക്ലാസുകാരി പ്രതീക്ഷയെ (മീനാക്ഷി -6) കാണാൻ കളക്ടർ കൃഷ്ണതേജ നേരിട്ടെത്തി. ഇന്നലെയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കടപ്പുറത്ത് വീട്ടിൽ അപ്രതീക്ഷിത അതിഥിയായി കൃഷ്ണതേജയെത്തിയത്. ഇവരുടെ വീടിന് സമീപത്തെ തടിമില്ലിൽ നിന്നുള്ള പൊടി മൂലം മീനാക്ഷിയുടെ അമ്മയുടെ സഹോദരിയുടെ മകൾ റിത്വികയ്ക്കും അപ്പുപ്പനും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്നായിരുന്നു പരാതി. എട്ട് വയസുകാരി റിത്വിക സെറിബ്രൽ പാൾസി ബാധിച്ച് ചികിത്സയിലാണ്. മീനാക്ഷിയുമായി സംസാരിച്ച ശേഷം, പ്രശ്നപരിഹാരത്തിന് സബ് കളക്ടർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ കളക്ടർ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. കുട്ടികൾക്കൊപ്പം അമ്മമാരായ പ്രസീദ, പ്രസീന എന്നിവരും മാതാപിതാക്കളുമാണ് വീട്ടിൽ കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |