ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ശലഭോദ്യാനം നിർമ്മാണം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പ്രകൃതിയെ അറിയാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷ അഭിയാൻ നടപ്പാക്കുന്നതാണ് ശലഭോദ്യാന പദ്ധതി. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ചെമ്പരത്തി, തെറ്റി, ഫാഷൻ ഫ്രൂട്ട്, വേലിപ്പരത്തി, നക്ഷത്ര പൂച്ചെടി, അരളി തുടങ്ങി ചിത്രശലഭങ്ങൾ ആഹാരത്തിനും പ്രജനനത്തിനും ആശ്രയിക്കുന്ന സസ്യങ്ങൾ നട്ടുപിടിപ്പിച്ചാണ് ഉദ്യാനം ഒരുക്കിയത്. സ്കൂൾ പ്രിൻസിപ്പൽ ജിജി എച്ച്.നായർ, പ്രഥമാദ്ധ്യാപകൻ എ.എൻ. ശിവപ്രസാദ്, ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി, ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്. ബിന്ദു, അദ്ധ്യാപകരായ ടി. ഉണ്ണിക്കൃഷ്ണൻ, സി. സന്തോഷ് കുമാർ എ.എസ്. ആകർഷ്, വി. ജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |