ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവ ദിനമായ ഞായറാഴ്ച രാവിലെ 11ന് ആലപ്പുഴയിൽ എത്തുന്ന വിധത്തിൽ അങ്കമാലി, ആലുവ, എറണാകുളം, വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, തിരുവല്ല, എടത്വ,കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, ചേർത്തല ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും. വൈകിട്ട് 5.30ന് തിരികെ പോകുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്ന് ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി പ്രത്യേക സർവീസും ക്രമീകരിച്ചിട്ടുണ്ട്. വള്ളംകളി കാണുന്നതിനാവശ്യമായ ടിക്കറ്റുകൾ കെ.എസ്.ആർ.ടി.സി ഓഫീസിൽ ലഭ്യമാണ്. ജലോത്സവദിവസം രാവിലെ എട്ടു മുതൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുമെന്ന് ക്ലസ്റ്റർ ഓഫീസർ വി.അശോക് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |