ചാരുംമൂട്: കരിമുളയ്ക്കൽ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബലി ആഘോഷം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എം.എസ്.അരുൺ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്ഷീര കർഷകരെ മന്ത്രി ആദരിച്ചു. കർഷകർക്കുള്ള ബോണസ് വിതരണ ഉദ്ഘാടനവും പാത്രവിതരണവും നടന്നു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.അനിൽകുമാർ , ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ആലപ്പുഴ ട്രീസ തോമസ്, സംഘം പ്രസിഡന്റ് എച്ച്. ഷിഹാബുദ്ദീൻ, സെക്രട്ടറി സൂര്യ ബി.കുറുപ്പ്, സിനൂഖാൻ, വി.വിനോദ്, വി.കെ.രാധാകൃഷ്ണൻ, രഞ്ജിത്ത് കരാമുളയ്ക്കൽ, ജി.ഹരിപ്രകാശ്, എം.ഡി. ശ്രീകുമാർ, കെ.സണ്ണിക്കുട്ടി, എസ്. സദാശിവൻ പിള്ള, എൻ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |