ആലപ്പുഴ: ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിൽ ബൂത്ത് തലത്തിൽ നൂറു ശതമാനം നേട്ടം കൈവരിച്ച ബി.എൽ.ഒമാരെ കളക്ടർ വി.ആർ.കൃഷ്ണ തേജ ആദരിച്ചു. ചേർത്തല, അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള 75 ബി.എൽ.ഒമാരെയാണ് ആദരിച്ചത്. ഇവർക്ക് പ്രശസ്തിപത്രം വിതരണം ചെയ്തു. ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിൽ സംസ്ഥാന തലത്തിൽ ജില്ലാ ഒന്നാം സ്ഥാനത്തെത്തിയതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അഭിനന്ദനം അറിയിച്ചതായി കളക്ടർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ബി.കവിത, തഹസിൽദാർമാരായ എസ്. അൻവർ, സജീവ് കുമാർ, വി.സി.ജയ, ജൂണിയർ സൂപ്രണ്ട് ഷിബു സി.ജോബ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |