SignIn
Kerala Kaumudi Online
Thursday, 19 September 2024 5.14 AM IST

കുടിവെള്ള പദ്ധതി യോഗം ആലപ്പുഴയിൽ ചേരണം

Increase Font Size Decrease Font Size Print Page
t
t

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ പൈപ്പ് മാറ്റൽ വേഗത്തിലാക്കുന്നത് സംബന്ധിച്ച് മന്ത്രിതല യോഗം ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കരാറുകാരനെയും ഉൾപ്പെടുത്തി ആലപ്പുഴയിൽ വിളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കത്തയച്ചു. 2017ൽ കമ്മിഷൻ ചെയ്ത പദ്ധതിയിൽ 75 ൽ അധികം തവണ പൈപ്പ് പൊട്ടി ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ട് പഞ്ചായത്തുകളിലും ജലക്ഷാമം രൂക്ഷമായിട്ടും സർക്കാർ തല ഇടപെടലിലൂടെ ആരംഭിച്ച പൈപ്പ് മാറ്റിയിടൽ ഇഴഞ്ഞു നീങ്ങുകയാണ്. പ്രശ്‌ന പരിഹാരത്തിനായി അടിയന്തിര മന്ത്രിതല യോഗം ആലപ്പുഴയിൽ ചേരണം. ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതിലെ അഴിമതി സംബന്ധിച്ച് മുൻ മന്ത്രി ജി.സുധാകരന് താൻ നൽകിയ പരാതി അദ്ദേഹം വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരുന്നെന്നും അന്വേഷണം ത്വരിതപ്പെടുത്താൻ നിർദ്ദേശമുണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.