ചേർത്തല: മയക്കുമരുന്നിന്റെ വിപത്തിനെതിരെയുള്ള 'കാലം സാക്ഷി' എന്ന ഹ്രസ്വ ചിത്രം വിദ്യാരംഭ ദിനത്തിൽ പുറത്തിറങ്ങും.കരുവ പ്രദേശത്തെ ഒരു കൂട്ടം കലാകാരൻമാരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത്. .10 മിനിട്ട് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം മൊബൈൽ ഫോണിലാണ് ചിത്രീകരിച്ചത്. എസ്.ഡി. സനിലാണ് രചനയും സംവിധാനവും. കാമറയും എഡിറ്റിംഗും പി.ബൽറാം നിർവഹിച്ചു. മൊബൈലിൽ ചിത്രീകരിച്ചതിനാൽ ഒരു രൂപ പോലും ചിലവി
ല്ലാതെ ചിത്രം പൂർത്തീകരിക്കാൻ കഴിഞ്ഞു.ബിജി ഹരിദാസ്,സിബി മാത്തുപ്പിൽ,മോഹൻരാജ്, വിനീത രാജേഷ്,എസ്.സംഗീത്,ബിജി ഗോപി എന്നിവരാണ് അഭിനേതാക്കൾ.കരുവ ഫ്രണ്ട്സ് എന്ന നാടക സമിതിയിലെ അംഗങ്ങളാണ് മിക്കവരും. വിദ്യാരംഭ ദിനത്തിൽ രാവിലെ 7ന് കാലം സാക്ഷിയെന്ന യുട്യൂബ് ചാനലിൽ ചിത്രം അപ്ലോഡ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |