മാന്നാർ: പ്രകൃതിയുടെ സ്വാഭാവിക അതിർത്തികളായ നീർത്തടങ്ങളെ അടിസ്ഥാനമാക്കി ഗ്രാമങ്ങൾ രൂപീകരിച്ച് സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തിന്റെ ആദ്യ ചുവടുവയ്പായി, പാരിസ്ഥിതിക സംഘടനയായ മിലൻ 21ന്റെ നേതൃത്വത്തിൽ നീർത്തട ശില്പശാല നടന്നു.
മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു. മിലൻ 21 ചെയർമാൻ പി.എ.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ.സുബാഷ് ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി. മധു പുഴയോരം, സുരേഷ് ചേക്കോട്ട്, എം.എ. ഷുക്കൂർ, എൻ.പ്രഭാകരൻ, എൻ.പി. അബ്ദുൾ അസീസ്, ഡോ.എൽ.ശ്രീരഞ്ജിനി, ഡോ.ഒ ജയലക്ഷ്മി, സുഭദ്രക്കുട്ടിയമ്മ, ജേക്കബ് മാത്യു, കെ.വേണുഗോപാൽ, പി.എ.എ. ജബ്ബാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |