മുഹമ്മ: ജില്ലാ ജൂനിയർ അത് ലറ്റിക് അസോസിയേഷൻ നേതൃത്വത്തിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റും അർജുന അവാർഡ് ജേതാവുമായ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യൻ കെ.ജെ. മനോഷ് ലാൽ അദ്ധ്യക്ഷനായി. മദർ തെരേസ ഹൈസ്കൂളിലെ അദ്ധ്യാപകനായ ഫാ. ജോച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ സ്കൂളുകളിലും ക്ലബ്ബുകളിൽ നിന്ന് 729 കായികതാരങ്ങൾ പങ്കെടുത്തു. 21, 22, 23 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള താരങ്ങളെ ഇവരിൽ നിന്ന് തിരഞ്ഞെടുക്കും. ജില്ല അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.കെ. പ്രതാപൻ സ്വാഗതവും അസോസിയേഷൻ വൈസ് പ്രസിഡന്റ് വി. സവിനയൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |