SignIn
Kerala Kaumudi Online
Thursday, 19 September 2024 4.57 PM IST

മി​ല്ലുകാർ സജീവം, നെല്ലെടുപ്പ് ഊർജി​തം

Increase Font Size Decrease Font Size Print Page
nelle
നെല്ലെടുപ്പ്

# ഇതുവരെ സംഭരിച്ചത് 64.23 ലക്ഷം കി​ലോ നെല്ല്

ആലപ്പുഴ: സമരം പിൻവലിച്ച് മില്ലുകാർ ഉഷാറായതോടെ കുട്ടനാട്, അപ്പർ കുട്ടനാട്‌ മേഖലകളിൽ നെല്ലുസംഭരണം വേഗത്തിലായി. സർക്കാരുമായി കരാർ ഒപ്പിട്ട 48ൽ 16 മില്ലുകൾ നിലവിൽ സംഭരണത്തിനുണ്ട്. പ്രതിദിനം 436.392 മെട്രിക് ടൺ (4.36 ലക്ഷം കി​ലോ) നെല്ല് സംഭരിക്കുന്നുണ്ട്. ഇതുവരെ ആകെ 64.23 ലക്ഷം കി​ലോ നെല്ല് സംഭരിച്ചു.

സെപ്തംബർ 15 മുതൽ കഴി​ഞ്ഞ 25 വരെ രണ്ടാം കൃഷിയിൽ 43 പാടശേഖരങ്ങളിലെ 1960.022 ഹെക്ടറി​ൽ വിളവെടുപ്പ് പൂർത്തിയായി​. ഇത്തവണ രണ്ടാം കൃഷിയിറക്കിയത് 9748 ഹെക്ടറി​ലാണ്. ആദ്യത്തെ 32 ദിവസം മില്ലുടമകൾ അസോ. നേതൃത്വത്തി​ൽ സമരം നടത്തിയതിനാൽ അംഗങ്ങളല്ലാതി​രുന്ന രണ്ടു മില്ലുകാർ മാത്രമാണ് സംഭരണത്തി​ന് ഉണ്ടായി​രുന്നത്. വിളവെടുപ്പ് നടന്ന പാടശേഖരങ്ങളിൽ ഒരു മാസത്തോളമാണ് നെല്ല് കെട്ടിക്കിടന്നത്. കിഴിവിന്റെ പേരിൽ മില്ലുകാർ കർഷകരെ പിഴിയുന്നുവെന്നും ആരോപണമുണ്ട്.

നൂറുകിലോ നെല്ല് സംഭരിക്കുമ്പോൾ, ഈർപ്പത്തി​ന്റെ പേരി​ൽ 15 മുതൽ 21 കിലോ വരെ അധി​കം നൽകണമെന്നാണ് മില്ലുകാരുടെ ആവശ്യം. കടുത്ത വെയിലുള്ളപ്പോൾ പോലും ഇതേ രീതി​യി​ൽ കൂടുതൽ നെല്ല് ഈടാക്കുന്നുണ്ട്. കഴിഞ്ഞ വർഷം 12 മുതൽ 15 കിലോവരെയാണ് അധി​കം നൽകിയത്. കഴിഞ്ഞ വർഷം 30 ക്വിന്റൽ നെല്ല് ലഭിച്ചിടത്ത് 20 മുതൽ 25 വരെ ക്വിന്റലാണ് ഇത്തവണ ലഭിച്ചത്. കിലോയ്ക്ക് 28 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. പലഘട്ടങ്ങളായി കേന്ദ്ര, സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ച 1.92 രൂപ മൂന്ന് വർഷം കഴിഞ്ഞിട്ടും കർഷകരുടെ കൈകളിൽ എത്തിയിട്ടില്ല.

അമിതമായി ഈടാക്കുന്ന കിഴിവ് അംഗീകരിക്കാനാവി​ല്ല. മില്ലുടമകളുടെ ഭീഷണിക്ക് മുന്നിൽ തലകുനിക്കുന്ന ഉദ്യോഗസ്ഥന്മാർ നിലപാട് തിരുത്തണം

ബേബി പാറക്കാടൻ, പ്രസിഡന്റ്, കേരള സംസ്ഥാന നാളകേര കർഷക ഫെഡറേഷൻ

നി​ലവി​ലെ കണക്ക്

# പൂർത്തി​യായത്: 1960 ഹെക്ടർ

# പാടശേഖരങ്ങൾ: 43

# രജിസ്റ്റർ ചെയ്ത മില്ലുകൾ: 48

# സംഭരണ രംഗത്തുള്ളവ: 16

# പ്രതിദിന സംഭരണം: 436.392 മെട്രിക് ടൺ

# ഇതുവരെ സംഭരിച്ചത്: 6423.226 മെട്രിക് ടൺ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.