SignIn
Kerala Kaumudi Online
Thursday, 19 September 2024 1.08 PM IST

ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശാധന

Increase Font Size Decrease Font Size Print Page
t
t

ആലപ്പുഴ: ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധനയ്ക്ക് ജില്ലാതല വിജിലൻസ് കമ്മിറ്റി യോഗത്തി​ൽ തീരുമാനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മായം ചേർത്ത വെളിച്ചെണ്ണയുടെ വില്പനയ്ക്കും ഭക്ഷണശാലകളിൽ ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും പാചകത്തിന് ഉപയോഗിക്കുന്നതിനുമെതിരെ നടപടി സ്വീകരിക്കും. അങ്കണവാടികൾ വഴി നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. പൊതുവിപണിയിൽ പരിശോധന ശക്തമാക്കുക, ആർ.ഒ പ്ലാന്റുകൾ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിലവാരം പരിശോധിക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, മായം കലർന്ന ഭക്ഷണ സാധനങ്ങളുടെ വില്പന, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക എന്നിവ തടയാൻ ഫുഡ് സേഫ്റ്റി, ലീഗൽ മെട്രോളജി, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ ഉൾപ്പെട്ട സ്‌ക്വാഡ് രൂപീകരിക്കാനും നിർദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.