മാന്നാർ: ബി.ജെ.പി മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി ഭീകരതക്കെതിരെ ജനജാഗരണ സദസ് സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. കിഴക്കൻ മേഖല പ്രസിഡന്റ് മാന്നാർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. രമേശ് പെരിശ്ശേരി, ശ്രീജ പത്മകുമാർ , ബിനുരാജ്, കലാധരൻ കൈലാസം, ശിവകുമാർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് പാർവ്വതി രാജീവ്, രാജഗോപാൽ, ഫിലിപ്പ് നൈനാൻ എന്നിവർ സംസാരിച്ചു. സുന്ദരേശൻ പിള്ള, രാജീവ് ശ്രീരാധേയം, ദീപക് മംഗലശ്ശേരി, ആര്യദേവ്, മണിക്കുട്ടൻ, രാജേഷ് വൈഷ്ണവം, സേതു ലക്ഷ്മി, ശ്രീക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |