അമ്പലപ്പുഴ: ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിന് നാളെ പുന്നപ്ര ജ്യോതി നികേതൻ സ്കൂളിൽ തുടക്കം കുറിക്കും. മൂന്നു ദിവസം നീളുന്ന കലോത്സവത്തിൽ ജില്ലയിലെ 75 സ്കൂളുകളിൽ നിന്നായി 3000 കലാ പ്രതിഭകൾ 125 ഇനങ്ങളിൽ മാറ്റുരയ്ക്കും. 9 വേദികളിലാണ് മത്സരം നടക്കുന്നത്. രചനാ മത്സരങ്ങൾ 4, 5 തീയതികളിൽ നടന്നു. പവർ പോയിന്റ് പ്രസന്റേഷൻ, ഡിജിറ്റൽ പെയിന്റിംഗ്, ആങ്കറിംഗ്, ക്വിസ് എന്നിവയിൽ എല്ലാ സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുക്കും. ഓൺലൈൻ രജിസ്ട്രേഷനിൽ തുടങ്ങി സ്റ്റേജ് അലോട്ട്മെന്റ്, സമയ ക്രമീകരണം, സർട്ടിഫിക്കറ്റ് തയ്യാറാക്കൽ ഉൾപ്പെടെയെല്ലാം ഡിജിറ്റൽ സഹായത്താലാണ് ചെയ്യുന്നത്. സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാരുടെ കൂട്ടായ്മയായ ആലപ്പുഴ സഹോദയയുടെ നേതൃത്വത്തിൽ നടക്കുന്ന കലോത്സവത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 9 ന് എച്ച്.സലാം എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് ഡോ. എ. നൗഷാദ് അദ്ധ്യക്ഷനാകും. ബാലതാരം മാസ്റ്റർ കെ. മാഹീൻ മുഖ്യാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |