ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ തകർന്ന റോഡ് സഞ്ചാര ർയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, തകർന്ന് വെള്ളക്കെട്ടായ റോഡിൽ പ്രതീകാത്മകമായി അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് കെ. നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു. റഹീം വെറ്റക്കാരൻ,ജി.ജിനേഷ്, സജിൽ ഷരീഫ്, റിനു ഭൂട്ടോ, മുനീർ റഷീദ്, നജീഫ് അരിശേരിൽ, അൻസിൽ ജലീൽ, മണികണ്ഠൻ, നൈസാം നജീം, അനുരാജ് അനിൽകുമാർ, വിഷ്ണു, അഫ്സൽ കാസിം, അനസ് ബിൻ ഹമീദ്, അനിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |