അമ്പലപ്പുഴ: ക്രിസ്മസ്,പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ലഹരിയുടെ ഉപയോഗം, വിപണനം എന്നിവ തടയുന്നതിന് പരിശോധന ശക്തമാക്കാൻ എക്സൈസ് മണ്ഡലം തല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, പി.ജി.സൈറസ്, എക്സൈസ് സി.ഐ വി.പ്രസാദ്, പുന്നപ്ര സി.ഐ കെ.എസ്.സന്തോഷ്, ബി.ഡി.ഒ ഹമീദ് കുട്ടി ആശാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ രതീഷ്, ശ്രീജ സുഭാഷ്, പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |