മാന്നാർ: വെള്ളക്കെട്ട് കാരണം കൃഷി അനിശ്ചിതത്വത്തിലായിരുന്ന ചെന്നിത്തല 8-ാം ബ്ലോക്ക് പാടശേഖരത്തിൽ നിലമൊരുക്കൽ തുടങ്ങി. അച്ചൻ കോവിലാറിന്റെ തീരത്തുള്ള പാടശേഖരത്തിലേക്കു വെള്ളം ഒഴുകിയെത്തിയതും കൃത്യ സമയത്തു മോട്ടോർ പ്രവർത്തിപ്പിക്കാനാവാത്തതും മൂലം നിലമൊരുക്കൽ ബുദ്ധിമുട്ടിലായിരുന്നു. ഒരു വർഷം മുൻപ് വേനൽ മഴയിൽ ഇവിടുത്തെ മോട്ടർ പുരയിലേക്കു സമീപത്തെ വലിയമരം കടപുഴകി വീണു ഷെഡും മോട്ടോറിന്റെ അനുബന്ധ ഉപകരണങ്ങളും നശിച്ചു. ഇതു നന്നാക്കാതിരുന്നതും വീണുകിടന്ന തടി നീക്കം ചെയ്യാതിരുന്നതും നിലമൊരുക്കലിന് കാലതാമസമുണ്ടാക്കി. നാലഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് പമ്പിംഗ് ആരംഭിച്ചത്. പായലും മാലിന്യങ്ങളും നിറഞ്ഞ പാടത്ത് കഴിഞ്ഞ ദിവസം മുതൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതു തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |