അമ്പലപ്പുഴ: പഠന വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പഠന പരിപോഷണ പരിപാടി തോട്ടപ്പള്ളി നാലു പിറ ഹൈസ്കൂളിൽ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡയറ്റിന്റെ ആഭിമുഖ്യത്തിൽ കാക്കാഴം ടി.ടി.ഐ ഡി.എൽ .ഇ.ഡി വിദ്യാർത്ഥികൾ നടത്തിയ കമ്മ്യൂണിറ്റി സർവ്വേ റിപ്പോർട്ട് അവതരണം, ഭാവി പ്രവർത്തന രൂപരേഖ, ഹെൽപ്പ് ഡെസ്ക് രൂപീകരണം, സെമിനാർ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ .എസ്.സുദർശനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ.ജെ.ബിന്ദു, ഫാക്കൽട്ടി എം.അജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഉണ്ണി, മധുകുമാർ, ഷാനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |