അമ്പലപ്പുഴ : കാക്കാഴം അൽ അമീൻ സെൻട്രൽ സ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വ.എ.നിസാമുദ്ദീൻ അദ്ധ്യക്ഷനായി. ഫെഡറൽ ബാങ്ക് അമ്പലപ്പുഴ ശാഖ സി.ആർ.എസ്. ഫണ്ടിൽ നിന്നും സ്കൂളിന് അനുവദിച്ചതാണ് കമ്പ്യൂട്ടർ ലാബ്. ചടങ്ങിൽ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെ.പി.സാജൻ മുഖ്യാതിഥിയായി. അമ്പലപ്പുഴ ശാഖ മാനേജർ രാജ് മഹേഷ് കുമാർ, പ്രിൻസിപ്പൽ ഡോ.പി.ആർ.ഉണ്ണിക്കൃഷ്ണപിള്ള, കാക്കാഴം ജമാഅത്ത് ഭാരവാഹികളായ എ.മുഹമ്മദ് മുസ്തഫ, എം.മുഹമ്മദ് കോയ, വൈ.അബ്ദുൾ മജീദ്, എം.എ.ഷെഫീഖ്, വൈസ് പ്രാൻസിപ്പൽ ജെ.ശ്രീദേവി , സീന ബഷീർ, ജയശ്രീ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |