കൊച്ചി: തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കുന്നത് തടയാൻ ഏപ്രിൽ 30 വരെ തൊഴിൽ സമയം പുന:ക്രമീകരിച്ച
സാഹചര്യത്തിൽ തൊഴിൽ വകുപ്പ് പരിശോധന തുടങ്ങി. കാക്കനാട്, കളമശേരി, ആലുവ, എറണാകുളം മേഖലയിലെ നിർമ്മാണ സൈറ്റുകളിലാണ് പരിശോധന നടത്തിയത്. ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) പി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ലേബർ ഓഫീസർമാരും അസി. ലേബർ ഓഫീസർമാരും അടങ്ങുന്ന സ്ക്വാഡാണ് പരിശോധന നടത്തുന്നത്. തൊഴിൽ സമയം പുന:ക്രമീകരിക്കാത്ത സ്ഥാപനങ്ങൾക്കും കരാറുകാർക്കും മുന്നറിയിപ്പ് നൽകി. 12 നും 3 നും ഇടയിൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സാഹചര്യം ഉണ്ടെങ്കിൽ 0484 2423110, 8547655267 എന്നീ നമ്പറുകളിൽ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |