കൊച്ചി: എറണാകുളം ജില്ല സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് അസോസിയേഷൻ സംഘടനയായ കൊച്ചി മെട്രോ സഹോദയയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാഴൂർ വിവേകാനന്ദ സ്കൂൾ പ്രിൻസിപ്പൽ ഡോ.ജി.എസ്. വേണുവിനെ സ്വാമി വിവേകാനന്ദ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. ട്രസ്റ്റ് ചെയർമാൻ പി.കെ. ഗോപിനാഥൻ നായർ പൊന്നാട അണിയിച്ചു. സെക്രട്ടറി അഡ്വ. ആർ. അജിത് കുമാർ, മാനേജർ കെ.ആർ. രാധാകൃഷ്ണൻ, കെ.ജി. നാരായണൻ നായർ, കെ.എ. സുധാകരൻ, ശിവദാസ്, നമിത രാമചന്ദ്രൻ, അനുരൂപ് എന്നിവർ സംസാരിച്ചു. സുഗമ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഭിനവ് ബിജുവിനെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |