കൊച്ചി: മജിസ്‌ട്രേറ്റ് കോടതികളിൽ ഫയൽ ചെയ്യുന്ന ചെക്കു കേസുകൾക്കും കുടുംബകോടതി വ്യവഹാരങ്ങൾക്കും കോർട്ട് ഫീസ് ഏർപ്പെടുത്താനുള്ള ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ അഭിഭാഷകർ ധർണ നടത്തി. എറണാകുളത്ത് കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ ധർണ അഭിഭാഷക പരിഷത്ത് സംസ്ഥാന അധ്യക്ഷൻ ഡോ.എം.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ദേശീയ സമിതി അംഗം എം.എ. വിനോദ്, അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് എം.എൻ. മന്മഥൻ, ഐ. ഷീലാദേവി, പി.എൽ. വേണുകുമാർ, കമൽറാം, കെ.ബി. സാജൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |