കൊച്ചി: അക്കാദഡമിക്ക് സഹകരണത്തിനായുള്ള ധാരണപത്രത്തിൽ വാട്ടർ മെട്രോയും രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയും ഒപ്പുവച്ചു. കൊച്ചി വാട്ടർ മെട്രോയ്ക്കായി കെ.എം.ആർ.എൽ വാട്ടർ ട്രാൻസ്പോർട്ട് വിഭാഗം ചീഫ് ജനറൽ മാനേജർ ഷാജി പി. ജനാർദ്ധനനും രാജഗിരി കോളേജിനായി ഡയറക്ടർ ഫാ. ജോസ് കുരിയേടത്തുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. വാട്ടർ മെട്രോയുടെ ഓപ്പറേഷൻസ്, മെയിന്റനെൻസ് എന്നിവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താം, ഈ മൊബിലിറ്റി മേഖലയിലെ പഠനം, ഡാറ്റാ അനലിറ്റിക്സ് എന്നിവയിൽ രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി എന്നിവയിൽ വാട്ടർ മെട്രോയെസഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |