കൊച്ചി: തൃക്കാക്കര കെ.എം.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് എൻ.എസ്.എസ് യൂണിറ്റ് ഇടപ്പള്ളി അമൃത ആശുപത്രി, കാലടി ശ്രീഭവാനി ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ച് 2ന് രാവിലെ 9 മുതൽ 1വരെ സൗജന്യനേത്ര ദന്ത ചികിത്സാ ക്യാമ്പ് നടത്തും. തിമിര ശസ്ത്രക്രിയ സൗജന്യം. മറ്റു നേത്ര ചികിത്സകൾക്ക് ഇളവും തുടർചികിത്സയും സൗജന്യമായിരിക്കും. ദന്ത വിഭാഗവുമായി ബന്ധപ്പെട്ട് ക്ലീനിംഗ്, പല്ലുപറിക്കൽ, താത്കാലിക ഫില്ലിംഗ് എന്നിവ സൗജന്യമാണ്. രാവിലെ 8 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക്: 9447761496, 9995256743.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |