കൊച്ചി: പുത്തൻവേലിക്കര സമന്വയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അഖിലകേരള വോളിബാൾ ടൂർണമെന്റ് സമന്വയ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ തുടങ്ങി. മുൻ ദേശീയ വോളിബാൾ താരം വി.എ മൊയ്തീൻ നൈന ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സമന്വയ രക്ഷാധികാരി പി.പി. ജോസ് ചടങ്ങിൽ അദ്ധ്യക്ഷനായി. നടി അഞ്ജലിനായർ, ബാലതാരം ആവണി, ടി.എസ് സുധീഷ്, അജല പുരുഷൻ, എ.ആർ ശ്രീജിത്, രജനി ബിബി, കെ.പി രാധാകൃഷ്ണൻ, പി.എൻ വേണു എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. വിജയികൾക്ക് ടൂർണമെന്റ് സമാപിക്കുന്ന ഏപ്രിൽ ആറിന് ട്രോഫികൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |