മട്ടാഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള വികസനത്തിലും സ്ത്രീക്ഷേമ പദ്ധതികളിലുടെയും രാജ്യത്ത് മുന്നേറ്റം പ്രകടമാക്കിയ സർക്കാരാണ് നരേന്ദ്ര മോദിയുടെതെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. എൻ.ഡി.എ.മട്ടാഞ്ചേരി മണ്ഡലം ലോക് സഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. രഘുറാം ജെ.പൈ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി.പി.സിന്ധു മോൾ , അഡ്വ. കെ.എസ്. ഷൈജു, അഡ്വ. പ്രിയ പ്രശാന്ത് ,എസ്. സജി ,അഡ്വ. രമാദേവി , എസ്. ആർ. ബിജു ,പത്മജ വേണുഗോപാൽ, ലേഖ. ജെ. നായ്ക് , ഭരത്. എൻ. ഖോന , ശിവകുമാർ കമ്മത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |