കൊച്ചി: ബോൾഗാട്ടി പാലസിൽ അലൻവാക്കർ ഡി.ജെ ഷോയ്ക്കിടെ മൊബൈൽഫോണുകൾ കവർന്ന സംഭവത്തിൽ മുംബയിലെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ടെത്തിയ അന്വേഷണസംഘം മുംബയ് പൊലീസിൽനിന്ന് വിവരശേഖരണം ആരംഭിച്ചു. നഷ്ടപ്പെട്ട ഐ ഫോണുകളിൽ ചിലതിന്റെ ലൊക്കേഷൻ മുംബയിൽ കാണിച്ചിരുന്നു.
മോഷ്ടാക്കളിൽ ചിലർ മുംബയിലുള്ളവരാണെന്നാണ് ലഭിച്ച സൂചന. സമാനരീതിയിൽ മഹാരാഷ്ട്രയിൽ മോഷണം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ഡൽഹി ചാന്ദ്‌നിചൗക്ക് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ബംഗളൂരുവിലേക്ക് പോയ സംഘം അന്വേഷണം പൂർത്തിയാക്കി മടങ്ങിയെത്തിയിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് മോഷണം നടത്തുന്നതാണ് രീതിയെന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പൂനെയിൽ 18ന് നടക്കുന്ന അലൻവാക്കർഷോയും സംഘം നിരീക്ഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |