കട്ടപ്പന: കാഞ്ചിയാറിൽ മുക്കാൽ കിലോ കഞ്ചാവുമായി യുവാവിനെ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും കട്ടപ്പന പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിമല പുത്തൻപുരക്കൽ സബീഷ് ശശിയാണ് (33) അറസ്റ്റിലായത്. രണ്ടു കിലോയോളം കഞ്ചാവ് ഇയാളുടെ കൈവശം എത്തിയതായി ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നെങ്കിലും മുക്കാൽ കിലോ മാത്രമാണ് കണ്ടെടുക്കാനായത്. അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |