തൃപ്പൂണിത്തുറ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'ജലസുരക്ഷ ജീവസുരക്ഷ' ക്യാമ്പയിനിന്റെ ഉദയംപേരൂർ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. പരിഷത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് പി.എസ്. അമ്മിണി അദ്ധ്യക്ഷയായി. ക്ലാസുകളുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ടി.പി. ഗീവർഗീസ് നിർവഹിച്ചു. സജിത മുരളി ചെയർപേഴ്സണും കെ.ആർ. മോഹനൻ ജനറൽ കൺവീനറും മുഴുവൻ വാർഡ് മെമ്പർമാർ അംഗങ്ങളുമായുള്ള സംഘാടക സമിതി രൂപീകരിച്ചു. കെ.ആർ. മോഹനൻ, ടി.വി.ശിവദാസ്, പി. ഗഗാറിൻ, കെ.പി.രവികുമാർ, കെ.എൻ. സുരേഷ്, പി.കെ. രഞ്ചൻ, ടി.കെ. ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |