അമ്പലത്തറ: പൊന്നാന്നി സംസ്‌കാരവും അത് ഉയർത്തിപ്പിടിച്ച മതേതരത്വബോധവും മാനവികതയുമാണ് എം.ടി വാസുദേവൻ നായരുടെ രാഷ്ട്രീയബോധ്യത്തിന്റെ ആധാരമെന്ന് പ്രശസ്ത നിരൂപകൻ ഇ.പി.രാജഗോപാലൻ പറഞ്ഞു. ഉറൂബും (സുന്ദരികളും സുന്ദരന്മാരും) ഇടശ്ശേരിയും (ഇസ്ലാമിലെ വന്മല) അവരുടെ കൃതികളിൽ അവതരിപ്പിച്ചതിന്റെ അടയാളമാണ് എം. ടിയുടെ അസുരവിത്തിലും തെളിഞ്ഞു കാണുന്നത്. എം.ടിയുടെ രാഷ്ട്രീബോധ്യത്തിന്റെ ആധാരം ഈ ദേശവും സംസ്‌കാരവും ഒഴുക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമ്പലത്തറ കേശവ്ജി സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച എം ടി അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.കെ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.ഗണേശൻ അയറോട്ട്, ഡോ.പി.കൃഷ്ണദാസ് , സനൂഷ് മനിയേരി, പത്മജ, രാജേഷ് നർക്കല, പി.വി.ജയരാജ് , ഗോപി മുളവന്നൂർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |