കുസാറ്റിൽ നാടക കളരി
Sunday 10 May 2026 12:07 AM IST
കളമശേരി: കുസാറ്റ് യുവജനക്ഷേമ വകുപ്പും സാംസ്കാരിക സംഘടനയായ ക്യു സ്പേസും സംയുക്തമായി 20 മുതൽ 22 വരെ മൂന്ന് ദിവസത്തെ നാടക കളരി സംഘടിപ്പിക്കുന്നു. 22 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്കാണ് കുസാറ്റ് ക്യാമ്പസിൽ നടക്കുന്ന നാടക കളരിയിൽ പ്രവേശനം. സിനിമാ നാടക നടൻ സന്തോഷ് കീഴാറ്റൂർ വർക്ക് ഷോപ്പിന് നേതൃത്വം നൽകും. വിവിധ അഭിനയ രീതികൾ, ശബ്ദവ്യന്യാസം, മനോധർമ്മം തുടങ്ങി അഭിനയത്തിന്റെ വിവിധ സങ്കേതങ്ങളിൽ വർക്ക് ഷോപ്പിൽ പരിശീലനം നൽകും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 15. വിശദ വിവരങ്ങൾക്ക് https://welfare.cusat.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 9847742405.