SignIn
Kerala Kaumudi Online
Saturday, 30 May 2026 9.06 PM IST

40 വർഷം ചിത്രകല അഭ്യസിപ്പിച്ച ലതാദേവിക്ക് ശിഷ്യരുടെ ചിത്രാദരം

latha-devi
1

തൃശൂർ: പഴയകാല വിളക്കുകളും വിന്റേജ് വാഹനങ്ങളും കാടും പൂമരവും വന്യമൃഗങ്ങളുമെല്ലാം നിറഞ്ഞ ചിത്രപ്രദർശനം, കലാകേന്ദ്രയുടെ ആർട്ട് എക്‌സ്‌പോയ്ക്ക് കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ തുടക്കം. പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ അദ്ധ്യാപികയായ എൻ.ബി. ലതാദേവിയുടെ ശിഷ്യരായ 19 പേരുടെ 55 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. നാല് വയസുകാരിയായ സരോഹി ഹേമലതയുടെ ജലച്ഛായാചിത്രം മുതൽ 64 വയസുകാരിയായ വത്സല രാമചന്ദ്രന്റെ ഓയിൽ പെയിന്റിംഗ് വരെ പ്രദർശിപ്പിച്ച ചിത്രത്തിലുണ്ട്. 'പ്രകൃതിയുടെ ദൃശ്യവിസ്മയം' (നേച്ചേഴ്‌സ് ടാപെസ്ട്രി) എന്നു പേരിട്ട ചിത്രപ്രദർശനം ശ്രീല പല്ലം ഉദ്ഘാടനം ചെയ്തു. വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, അക്രിലിക്ക് മാദ്ധ്യമങ്ങളിലുള്ള ചിത്രങ്ങൾ ഉൾപ്പെടുന്നതാണ് പ്രദർശനം. 40 വർഷത്തിലേറെയായി ചിത്രകല അഭ്യസിപ്പിക്കുന്ന ലതാദേവിക്ക് ആദരമായാണ് വിവിധ കാലത്തെ ശിഷ്യരുടെ സംഘം പ്രദർശനം സംഘടിപ്പിക്കുന്നത്. അബ്ദുൾ റഷീദ്, സി.സി.അക്ഷയ്, അശ്വിൻ ശ്രീകുമാർ, ബ്ലെസ്‌ന റാഫി, ചിത്ര ശങ്കർ, സി.ജെ. ജയകൃഷ്ണൻ, ലളിത വിജയരാഘവൻ, നിഷിത അനൂപ്, വി.എസ്.നിത, പി.ബി.രാജി തുടങ്ങിയ 19 പേരുടെ ചിത്രപ്രദർശനം ഈ മാസം 13 വരെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL