SignIn
Kerala Kaumudi Online
Saturday, 30 May 2026 9.06 PM IST

14 അങ്കണവാടി പ്രവർത്തകർക്ക് യാത്രഅയപ്പ്

fgse

അരിമ്പൂർ : അന്തിക്കാട് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള ചാഴൂർ, താന്ന്യം, അരിമ്പൂർ, അന്തിക്കാട്, മണലൂർ എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ നിന്ന് വിരമിക്കുന്ന പ്രവർത്തകർക്ക് യാത്രഅയപ്പ് നൽകി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലക്ഷ്മി വസന്തൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.സി.സതീഷ് അദ്ധ്യക്ഷനായി. പതിറ്റാണ്ടുകൾ അങ്കണവാടികളിൽ ജോലി ചെയ്ത 7 വർക്കർമാർക്കും 7 ഹെൽപ്പർമാർക്കുമാണ് യാത്രഅയപ്പ് നൽകിയത്. സലിജ സന്തോഷ്, സി.കെ.കൃഷ്ണകുമാർ, സിജോ പുലിക്കോട്ടിൽ, സുഭാഷ് അരിമ്പൂർ, നീതു ഷിജു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അങ്കണവാടി പ്രവർത്തകരുടെ നൃത്ത നൃത്ത്യങ്ങൾ അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL