ട്രെയിൻ യാത്രക്കാരന്റെ 1.50 ലക്ഷത്തിന്റെ ലാപ്ടോപ്പ് കവർന്നു
Friday 15 May 2026 1:41 AM IST
കൊച്ചി: അർദ്ധരാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ യാത്രക്കാരന്റെ 1.50 ലക്ഷം രൂപ വിലപിടിപ്പുള്ള ലാപ്ടോപ്പ് കവർന്നു. മാവേലി എക്സ്‌പ്രസിലെ റിസർവേഷൻ കോച്ചിൽ യാത്രചെയ്ത ഒറ്റപ്പാലം വാണിയംകുളം സ്വദേശി ബാബുദാസാണ് കവർച്ചയ്ത്ത് ഇരയായത്. ലിഫ്റ്റ് ഓപ്പറേറ്റിംഗ് സ്ഥാപനത്തിൽ ജീവനക്കാരനായ അദ്ദേഹത്തിന്റെ ടൂൾ ബോക്സ്, ഡോകോഡ് ബോക്സ്, സെൻസർ എന്നിവയും മോഷണം പോയി. ഇവയുൾപ്പെട്ട ലാപ്ടോപ്പ് ബാഗാണ് കവർന്നത്.
തിരുവനന്തപുരത്തേക്ക് പോകാൻ ഷൊർണൂരിൽ നിന്ന് ട്രെയിനിൽ കയറിയ ബാബുദാസ് വാതിലിനോട് ചേർന്ന സ്ലീപ്പറിലാണ് കിടന്നത്. എറണാകുളം റെയിൽവേ പൊലീസിൽ പരാതി നൽകി. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും റെയിൽവേ പൊലീസ് പറഞ്ഞു.