SignIn
Kerala Kaumudi Online
Saturday, 16 May 2026 2.08 AM IST

'അനധികൃത നിയമനം: നടപടി വേണം'

justice

തൃശൂർ: സംസ്ഥാനത്തെ സാംസ്‌കാരിക സ്ഥാപനങ്ങളിലെയും അക്കാഡമികളിലെയും നിയമനങ്ങളിലെ അഴിമതിയും രാഷ്ട്രീയ സ്വാധീനവും ഗൗരവമായി പരിശോധിക്കണമെന്ന് സംസ്‌കാര സാഹിതി തൃശൂർ ജില്ലാ കമ്മിറ്റി. യോഗ്യതയും സുതാര്യതയും മാനദണ്ഡമാക്കേണ്ട ഇടങ്ങളിൽ ബന്ധുനിയമനവും രാഷ്ട്രീയ പരിഗണനയും നടപ്പാക്കുന്നത് സാംസ്‌കാരിക മേഖലയ്ക്ക് അപമാനമാണെന്ന് ചെയർമാൻ ഗിന്നസ് സത്താർ ആദൂർ, കൺവീനർ അനിൽ സമ്രാട്ട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ ചട്ടങ്ങൾ ലംഘിച്ച് നടത്തിയ നിയമനങ്ങൾ സ്വതന്ത്ര ഏജൻസി പുനഃപരിശോധിക്കണം. അനധികൃത നിയമനങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, SAMSKARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL