12 കിലോ കഞ്ചാവുമായി അറസ്റ്റിൽ
Friday 15 May 2026 12:43 AM IST
കൊച്ചി: ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന 11.900 ഗ്രാം കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ എസ്.കെ. സാദിറുൾ (20), സമിർദാസ് (18) എന്നിവരാണ് എറണാകുളം റെയിൽവേ പൊലീസിന്റെ പിടിയിലായത്. സൗത്ത് റെയിൽവേ സ്റ്റേഷനിലെ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ പൊലീസും ആർ.പി.എഫും നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. ഇരുവരും എറണാകുളത്ത് തൊഴിലാളികളാണ്. കഴിഞ്ഞമാസം വോട്ടുചെയ്യാൻ നാട്ടിൽ പോയി മടങ്ങുമ്പോഴാണ് കഞ്ചാവ് കൊണ്ട്‌വന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.