കണ്ണട വ്യാപാരി ജില്ലാ സമ്മേളനം 24ന്
Tuesday 19 May 2026 4:20 PM IST
കൊച്ചി: ഓൾ കേരള ഒപ്ടിക്കൽ അസോസിയേഷൻ ജില്ലാ ത്രൈവാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും കുടുംബ സംഗമവും 24ന് രാവിലെ 10.30ന് ചിറ്റൂർ റോഡ് സെമിത്തേരി മുക്ക് ജംഗ്ഷൻ കാർമ്മൽ ഹാളിൽ നടക്കും. മേയർ അഡ്വ. വി.കെ മിനിമോൾ ഉദ്ഘാടനം ചെയ്യും. ബോച്ചെ ആർ എക്സ് ലെൻസ് ചെയർമാൻ ബോബി ചെമ്മണ്ണൂർ മുഖ്യപ്രഭാഷണം നടത്തും. 60 വയസ് കഴിഞ്ഞ അംഗങ്ങളെ ആദരിക്കൽ, ആറുലക്ഷം രൂപയുടെ ക്ഷേമഫണ്ട് വിതരണം, പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കൽ തുടങ്ങിയവ നടക്കും. സമ്മേളനത്തിൽ ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.