SignIn
Kerala Kaumudi Online
Thursday, 19 September 2024 1.53 AM IST

കനറാ ബാങ്കിന്റെ ധനസഹായം കൈമാറി

Increase Font Size Decrease Font Size Print Page

canara-bank

കൊച്ചി: കനറാ ബാങ്ക് വെല്ലിംഗ്ടൺ ഐലന്റ് ശാഖയിൽ ജോലിയിലിരിക്കവെ കൊവിഡ് ബാധിച്ച് മരണപ്പെട്ട ജയകുമാരിയുടെ കുടുംബത്തിന് കനറാ ബാങ്ക് സ്റ്റാഫ് യൂണിയന്റെയും ബാങ്ക് കോൺട്രാക്ച്ചൽ ആൻഡ് കോൺട്രാക്റ്റ് എംപ്ലോയീസ് ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ മൂന്ന് ലക്ഷം രൂപ നൽകി. കനറാ ബാങ്ക് എറണാകുളം ഡെപ്യൂട്ടി ജനറൽ മാനേജർ അന്നമ്മ സൈമൺ സഹായ വിതരണം നടത്തി. ഉന്നത വിജയം നേടിയ ദിവസവേതക്കാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു. കനറാ ബാങ്ക് റിട്ടയേർഡ് ഡിവിഷണൽ മാനേജർ എൻ.എം.ഉണ്ണിക്കൃഷ്ണൻ സ്‌കോളർഷിപ്പ് വിതരണം ചെയ്തു.ബി.സി.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.അനിൽ, കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ. സനിൽ ബാബു, ബി.സി.സി.ഇ.എഫ് ജില്ലാ പ്രസിഡന്റ് മാണി തോമസ്, ബി.സി.സി.ഇ.എഫ് ജില്ലാ സെക്രട്ടറി സീമ അജിത് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, CANARABANK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.