കൊച്ചി: ജനാഭിമുഖ കുർബാന നിലനിറുത്തണമെന്ന് ആവശ്യപ്പെട്ടും ആരാധനക്രമം അടിച്ചേൽപ്പിക്കാനുള്ള സിനഡ് നീക്കത്തിനെതിരെയും സീറോമലബാർ സഭാ ആസ്ഥാനത്തേയ്ക്ക് വൈദികർ മാർച്ചും പ്രാർത്ഥനായജ്ഞവും സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് കാക്കനാട് നവോദയ ജംഗ്ഷനിൽ നിന്ന് കറുത്ത ബാൻഡ് ധരിച്ചു പ്രാർത്ഥനയോടെ സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിലേക്ക് മാർച്ച് നടത്തും. തുടർന്ന് കവാടത്തിൽ പ്രാർത്ഥനായജ്ഞം ആരംഭിക്കും. എറണാകുളം, തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട് രൂപതകളിലെ ഭൂരിപക്ഷം വൈദികരും മറ്റു രൂപതകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് വൈദിക കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. സിനഡ് തീരുമാനം പിൻവലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ അടുത്ത ദിവസങ്ങളിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |