ഉദയംപേരൂർ:ശമ്പളമില്ലാതെ പണിയെടുക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സംസ്ഥാന സർക്കാർ എത്രയും വേഗം ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് ഉദയംപേരൂർ കൊച്ചുപള്ളി ജംഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ കെ . എസ്.ആർ.ടി .സി ജീവനക്കാർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബാരിഷ് വിശ്വനാഥ്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി.സി. ബിനേഷ് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ രാജപ്പൻ, മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.വി. ഗോപിദാസ്, മണ്ഡലം നേതാക്കളായ കമൽ ഗിപ്ര, ബെന്നി എബ്രഹാം, സി.ടി.വേലപ്പൻ, കെ. രാജ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |