കൊച്ചി: ക്രിസ്തുമസ്, പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ യാത്രക്കാർക്കായി നറുക്കെടുപ്പ് മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം നേടുന്നയാളിന് ഒരു വർഷത്തേക്ക് മെട്രോയിൽ സൗജന്യമായി യാത്രചെയ്യാം. രണ്ടാം സമ്മാനം ലഭിക്കുന്നയാളിന് ആറു മാസവും മൂന്നാം സമ്മാനം ലഭിക്കുന്നയാളിന് മൂന്നുമാസവും സൗജന്യമായി യാത്രചെയ്യാം. 24, 25, 31, ജനുവരി 1 തീയതികളിൽ യാത്രചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത. ഈ ദിവസങ്ങളിൽ യാത്രചെയ്യുന്നവർ ക്വൂആർകോഡ് ടിക്കറ്റ് എല്ലാ സ്റ്റേഷനുകളിലും സജ്ജമാക്കിയിരിക്കുന്ന ലക്കി ഡ്രോ ബോക്സിൽ നിക്ഷേപിക്കണം. ഇതിൽ നിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |