കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ വിപുലമായ കലാവിരുന്നുമായി കൊച്ചി മെട്രോ ഒരുങ്ങി. ഇന്ന് വിവിധ സ്റ്റേഷനുകളിൽ ആഘോഷങ്ങൾ ആരംഭിക്കും. ആലുവയിൽ രാവിലെ 9ന് ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് അഞ്ച് വരെ തുടരും. മാർഗംകളി, കരോക്കെ പാട്ട്, ഫ്യൂഷൻ ഒപ്പന, സിനിമാറ്റിക് ഡാൻസ്, നാടോടിനൃത്തം, ഫ്യൂഷൻ ഡാൻസ്, ക്രിസ്മസ് കരോൾ ഗാനം തുടങ്ങിയ പരിപാടികളാണ് ആലുവയിൽ ഉണ്ടാകുക.
വൈകിട്ട് 5 മുതൽ കേരള ഹൈക്കോടതിയിലെ അഭിഭാഷക ക്ലാർക്കുമാരുടെ സംഘടനയായ 'കലാവേദി ' യുടെ ആഭിമുഖ്യത്തിൽ എണാകുളം സൗത്ത് ജോസ് ജംഗ്ഷനിലെ ഓപ്പൺ എയർ സ്റ്റേജിൽ സാംസ്കാരിക സമ്മേളനവും ഗാനമേള, സംഘഗാനം, കവിത, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാൻസ്, നാടൻ പാട്ടുകൾ എന്നിവയും നടത്തുന്നു. കലാവേദി കൺവീനർ കെ.ഒ. ഷാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ നിയുക്ത പ്രസിഡന്റ് അഡ്വ. രാജേഷ് വിജയൻ ഉദ്ഘാടനം ചെയ്യും. പിന്നണി ഗായിക, തെന്നൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും.
ഇടപ്പള്ളി സ്റ്റേഷനിൽ രാവിലെ ആറ് മുതൽ വൈകിട്ട് 7 വരെ മാക്മെലോസ് ബാൻഡിന്റെ സംഗീത പരിപാടി. കമ്പനിപ്പടി, അമ്പാട്ടുകാവ് സ്റ്റേഷനുകളിൽ രാവിലെ 9 മുതൽ മതൽ 12 വരെ കരോക്കെ പാട്ടുണ്ടാകും. മുട്ടം സ്റ്റേഷനിൽ രാവിലെ 10 മുതൽ ഫ്യൂഷൻ ഓപ്പന. കുസാറ്റ് സ്റ്റേഷനിൽ രാവിലെ 10 മുതൽ ഗ്രൂപ്പ് സോംഗ്, കാരൾ സോഗ് തുടങ്ങിയവ ഉണ്ടാകും. കളമശേരി സ്റ്റേഷനിൽ കരോക്കെ, ഡാൻസ്, സംഘഗാനം, ടാബ്ലോയ്ഡ് തുടങ്ങിയവ രാവിലെ 10 മുതൽ.
31 ന് ഇടപ്പള്ളി സ്റ്റഷനിൽ രാവിലെ 9 മുതൽ ഫ്യൂഷൻ ഒപ്പന, സിനിമാറ്റിക് ഡാൻസ്, കാരൾ സോംഗ് തുടങ്ങിയവയും എം.ജി റോഡ് സ്റ്റേഷനിൽ നാടൻ പാട്ട്, സെമി ക്ലാസിക്കൽ ഡാൻസ്, സാന്താ ഡാൻസ്, ഫ്യൂഷൻ ഫാഷൻ ഷോ തുടങ്ങിയവയും വൈറ്റില സ്റ്റേഷനിൽ നാടൻ പാട്ട്, ഡ്യൂവറ്റ് സോംഗ് തുടങ്ങിയവയും പേട്ട സ്റ്റേഷനിൽ 10 മുതൽ കിച്ചൻ ഡാൻസ്, പാരഡി ഗാനം, മോണോ ആക്ട്, വയലിൻ, മാർഗംകളി ക്രിസ്റ്റ്യൻ സോളോ സോംഗ്, ഡാൻസ്, കവിതാലാപാനം, തുടങ്ങിയവയും ഉണ്ടാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |