കൊച്ചി: കണ്ടെയ്നർ ട്രക്കുകളുടെ വാടക വർദ്ധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഓൾ ഇന്ത്യ കണ്ടെയ്നർ കാരിയർ ഓണേഴ്സ് അസോസിയേഷൻ. പത്ത് വർഷം മുമ്പുള്ള അതേ വാടകയാണ് ഇന്നും. വല്ലാർപാടം മുതൽ കോഴിക്കോട് വരെ 17,500 രൂപയാണ് വാടക. 2018ൽ ഇതിൽ മാറ്റം ആവശ്യപ്പെട്ടപ്പോഴാണ് സർക്കാർ വിഷയം പഠിക്കാൻ നാറ്റ്പാക് ഏജൻസിയെ ചുമതലപ്പെടുത്തിയത്. 28,500 ആയി വാടക ഉയർത്തണമെന്ന നിർദ്ദേശമടക്കം ഏജൻസി സമർപ്പിച്ച റിപ്പോർട്ടിന് അംഗീകാരം ലഭിച്ചിട്ടില്ല. അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എ. എമീർ, വൈസ് പ്രസിഡന്റ് രതീഷ്, സുനിൽകുമാർ, കെ.യു. ഉമേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |