കൊച്ചി: ജില്ലയിലെ 12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും. ജില്ലാ, ജനറൽ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കോർബിവാക്സ് ആണ് നൽകുന്നത്. കൊവിൻ പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് ഉച്ചയ്ക്ക് 1 മുതൽ 5 വരെയാണ് വാക്സിൻ നൽകുക.
വാക്സിനേഷൻ
ഇന്നലെ
ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ 3,541 ഡോസ് വിതരണം ചെയ്തു. ഇതിൽ 286 ആദ്യ ഡോസും 2,413 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 1,270ഡോസും 2,271ഡോസ് കൊവാക്സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 842 ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ആകെ 1,05,755 ഡോസ് മുൻകരുതൽ ഡോസ് നൽകി.
വാക്സിനേഷൻ
ജില്ലയിൽ ഇതുവരെ
60,34,082ഡോസ് വാക്സിൻ നൽകി. 32,15,288 ആദ്യ ഡോസും 27,13,039 സെക്കന്റ് ഡോസും നൽകി. ഇതിൽ 52,36,546ഡോസ് കൊവീഷീൽഡും 7,80,782ഡോസ് കൊവാക്സിനും 16,754ഡോസ് സുപ്ട്നിക് വാക്സിനുമാണ്.
ഇരുനൂറിൽ
താഴെ കൊവി ഡ്
ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 200ൽ താഴെയായി. 187പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 213പേർ രോഗമുക്തി നേടി.
175 പേരെക്കൂടി നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 2,528 ആണ്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17,77.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |